അഴുക്ക് ചാലിൽ ഒഴികിപ്പോയ 8 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

single-img
8 October 2014

drainഅഴുക്ക് ചാലിൽ ഒഴികിപ്പോയ 8 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ച ബാംഗ്ലൂരിലെ ബന്നെർഘട്ടാ റോഡിലെ അഴുക്ക് ചാലിലാണ് പെൺകുട്ടി ഒഴികിപ്പോയത്. തമിഴ്നാട്ടിൽ നിന്നും ദസറ ആഘോഷിക്കാൻ അമ്മായിയുടെ വീട്ടിലെത്തിയ ഗീതയാണ് മരണപ്പെട്ടത്. ശക്തമായി പെയ്ത് മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു.

അതേ സമയം അമ്മായിമൊത്ത് വരുകയായിരുന്ന പെൺകുട്ടി ഇളകിക്കിടന്ന സ്ലാബിനിടയിലൂടെ അഴുക്ക് ചാലിലേക്ക് വീഴുകയും ചെയ്തു.

കുട്ടിയുടെ അമ്മായിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ ഗീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഓടക്ക് 4 മീറ്ററിൽ കൂടുതൽ ആഴം ഉണ്ടായിരുന്നു. കൂടാതെ ശക്തമായി പെയ്ത മഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.