തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കും

single-img
8 October 2014

f8881e6b-7f66-40f3-9b49-38b47baeddc6HiResതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി കുട്ടികളെ ഉപയോഗിച്ചാൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

2013 മെയ് മാസത്തിലും 2014 സെപ്തംബറിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.

പാർട്ടികളുടെ രജിസ്ടേഷൻ റദ്ദാക്കാൻ കഴിയില്ലെങ്കിലും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ പാർട്ടികളുടെ ചിഹ്നം റദ്ദ് ചെയ്യുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു