ശശി തരൂരിന് ടി. സിദ്ധിഖിന്റെ പിന്തുണ

single-img
7 October 2014

T Siddique - UDF Kasarkode 2014 Kerala Candidate Lok Sabha Electionsപ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ധിഖ് രംഗത്ത്. സ്വച്ഛ്ഭാരത് യജ്ഞം മോദിയുടെ പദ്ധതിയല്ല. ഇത് കോണ്‍ഗ്രസിന്റെ ആശയമാണ്. അതിനാല്‍ പദ്ധതിയെ പിന്തുണക്കേണ്ട്ത്. കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിദ്ധിഖ് പിന്തുണ അറിയിച്ചിരിക്കുന്നത്.

പദ്ധതിയെ അനുകൂലിച്ചതിന്റെ പേരില്‍ ശശി തരൂരിനെതിരെ നടപടി എടുക്കാന്‍ കെപിസിസി ഉന്നതതലയോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.