ദേശീയഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ല; ബാങ്ങ് ബാങ്ങ് സിനിമ കാണാന്‍ വന്ന യുവാവിനെ പ്രീതി സിന്റ തീയേറ്ററില്‍ നിന്ന് ഇറക്കി വിട്ടു

single-img
7 October 2014

Preity-Zinta-1ഹൃതിക്ക് റോഷന്റെ ബാങ്ങ് ബാങ്ങ് സിനിമ കാണാന്‍ വന്ന യുവാവിനെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ പ്രീതി സിന്റ തീയേറ്ററില്‍ നിന്ന് ഇറക്കി വിട്ടു.

സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ യുവാവ് എഴുന്നേറ്റു നില്‍ക്കാത്തതാണ് പ്രീതിയെ ചൊടിപ്പിച്ചത്. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദേശിയഗാനം ആലപിച്എചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ യുവാവ് അത് മുഖവിലയ്‌ക്കെടുക്കാതെ ഇരുന്നപ്പോഴാണ് താന്‍ ഇറക്കി വിട്ടതെന്നും പ്രീതി ട്വിറ്ററിലൂടെ അറിയിച്ചു.