സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം വേണെ്ടന്ന് ശിപാര്‍ശ

single-img
6 October 2014

davp_1സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം വേണെ്ടന്ന് ശിപാര്‍ശ. സുപ്രീം കോടതി നിയോഗിച്ച സമിതിയുടേതാണ് ശിപാര്‍ശ. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യരുതെന്നും സമിതി നിര്‍ദേശിച്ചു. രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരുടെ മുഖം പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി സര്‍ക്കാര്‍ പരസ്യങ്ങളെ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പൊതുതാല്പര്യഹര്‍ജി നല്കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിഷയം പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു.