അന്യമത വിരോധം വളര്‍ത്താന്‍ ബിജെപി- ആര്‍എസ്എസ് ശ്രമമെന്ന് പിണറായി

single-img
4 October 2014

Pinarayi vijayan-5അന്യമത വിരോധം വളര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ആസൂത്രിത ശ്രമം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതു ന്യൂനപക്ഷത്തിനെതിരായ വിരോധമായി വളര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കടുത്ത ജാതി- മത വികാരം കുത്തിപ്പൊക്കാന്‍ ശ്രമം നടന്നുവെന്നും ചില മതനേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പരസ്യമായി രംഗത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന കാലഘട്ടത്തില്‍ രൂപപ്പെട്ട കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ ഇത്തരം നീക്കങ്ങള്‍ വഴിതെളിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.