എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം 500ലേറെ പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ഡയറ്ററി കിച്ചണ് മോഹന്‍ലാല്‍ വക 7 ലക്ഷം രൂപ സംഭാവന

single-img
4 October 2014

Diatryമൂന്നു വര്‍ഷമായി പ്രതിദിനം അഞ്ഞൂറിലേറെ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി കിച്ചണ്‍ പ്രവര്‍ത്തനത്തിനായി ചലച്ചിത്ര താരം മോഹന്‍ലാല്‍ ഏഴര ലക്ഷം രൂപ സംഭാവന നല്‍കി. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ തുകയുടെ ചെക്ക് പി രാജീവ് എം പിക്ക് കൈമാറി. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണം സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമായ ഡയറ്ററി കിച്ചണ്‍ പി രാജീവിന്റെ എം പി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്.

പ്രതിദിനം 25000 രൂപയാണ് ചെലവാകുന്നത്. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള തുകയാണ് മോഹന്‍ലാല്‍ നല്‍കിയത്. പി രാജീവ് എം പി ആവിഷ്‌കരിക്കുന്ന പല പദ്ധതികളുമായും താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇവയൊക്കെ വലിയ വിജയമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.മോഹന്‍ലാലിന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്കും വളരെയധികം പ്രചോദനമാകുമെന്ന് പി രാജീവ് എം പി പറഞ്ഞു.