യേശുദാസ് ഇവിടെ പറഞ്ഞു; അവിടെ കേട്ടു; പെണ്‍കുട്ടികള്‍ ജീന്‍സും ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നതിന് അമേരിക്കയില്‍ നിരോധനം

single-img
4 October 2014

south-indian-masala-actress-eesha-chawla-tshirt-jeans-photo-shoot10ജീന്‍സ് വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മഹിള- അനുബന്ധ സംഘടനകള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നതിനിടയില്‍ പ്രസ്താവന നടത്തിയ ഗാനഗന്ധര്‍വ്വന് ആശ്വസിക്കുവാന്‍ അങ്ങ് അമേരിക്കയില്‍ നിന്നും വാര്‍ത്ത.ന്യൂയോര്‍ക്കിലെ നോര്‍ത്ത് ഡോക്കോത്തയിലെ ഡിവില്‍സ്സ് ഹൈസ്‌കൂളില്‍ പെണ്‍കുട്ടികള്‍ ജീന്‍സും മറ്റ് ഇറുകിയ പാന്റുകളും ധരിക്കുന്നത് നിരോധിച്ചു.

പെണ്‍കുട്ടികള്‍ ക്ലാസുകളില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചുവരുന്നത് മറ്റ് ആണ്‍കുട്ടികള്‍ക്കും യുവ അധ്യാപകര്‍ക്കും ഇടയില്‍ പ്രകോപനം ഉണ്ടാക്കുന്നെന്ന കാരണത്താലാണ് നിരോധനം ഏര്‍ശപ്പടുത്തിയിട്ടുള്ളത്. പഠിക്കാനെത്തുന്നകുട്ടികളുടെ ശ്രദ്ധ പെണ്‍കുട്ടികളുടെ ഇറുകിയ വസ്ത്രധാരണം മൂലം നഷ്ടമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ എങ്ങനെയുള്ള വസ്ത്രം ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാതെ സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് അവര്‍ പറഞ്ഞിരിക്കുന്നത്.