ഇന്ത്യയ്ക്കാരെ അധിക്ഷേപിച്ച് ന്യൂയോര്‍ക്ക് ടൈംസിലെ മംഗള്‍യാന്‍ കാര്‍ട്ടൂണ്‍

single-img
4 October 2014

ny times cartoon mangalyaan indiaഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ പര്യവേക്ഷണ വിജയത്തിനു ശേഷം ഇന്ത്യയ്ക്കാരെ വംശീയമായി അധിക്ഷേപിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാവുന്നു. തലപ്പാവ് ധരിച്ചെത്തുന്ന ഇന്ത്യയ്കാരൻ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനസമയത്താണു കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ചൊവ്വാദൗത്യത്തില്‍ വിജയിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.