ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

single-img
3 October 2014

india-vs-iran-mens-kabaddi-finalഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെ ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചു. ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്‍മാര്‍ സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍ 27-25. ആദ്യ പകുതിയില്‍ 13-21 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ സ്വര്‍ണം നേടുന്നത്.

നേരത്തെ വനിതകള്‍ ഇറാനെതിരേ ആധികാരിക വിജയം നേടിയിരുന്നു. 31-21 എന്ന സ്‌കോറിനാണ് ഇറാനെ മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ തോൽപ്പിച്ചത്. കഴിഞ്ഞ ഏഷ്യാഡിലാണ് ആദ്യമായി വനിതാ കബഡി ഉള്‍പ്പെടുത്തിയത്.  ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.