കുടിവെള്ള പ്രശ്നത്തിനു പരിഹാരമായില്ല;വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ ഹൈബി ഈഡൻ എം.എല്‍.എയുടെ നിരാഹാര സമരം നാളെ മുതൽ

single-img
3 October 2014

shri hibi eden mlaചിറ്റൂര്‍, ചേരാനല്ലൂര്‍, പോണേക്കര, കുന്നുംപുറം പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.എല്‍.എ നാളെ മുതൽ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹൈബി, ചേരാനല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയറെ ഉപരോധിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടായില്ളെങ്കില്‍ നിരാഹാരം ആരംഭിക്കുമെന്ന് എം.എല്‍.എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എം.എൽ.എയുടെ ആവശ്യത്തിനു പരിഹാരമാകത്തതിനാലാണു നാളെ രാവിലെ 10 മുതൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ നിരാഹാരം അനുഷ്ടിക്കുന്നത്.