അങ്ങനെ ഒടുവില്‍ ആ ‘കോടീശ്വരന്‍’ ജീവനൊടുക്കി

single-img
1 October 2014

Kerala-State-Lottery-Onam-Bumper-12011 ലെ ഓണം ബംപര്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചെന്ന് പറഞ്ഞ് ലോട്ടറി വകുപ്പ് പറ്റിച്ച കാഞ്ചിയാര്‍ സ്വദേശി ജോര്‍ജ് മാമന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ്.

കാഞ്ചിയാര്‍ ലബ്ബക്കട കാവടിക്കവലയില്‍ ഒറ്റക്കുതാമസിച്ചിരുന്ന ജോര്‍ജ് മാമന് കട്ടപ്പനയിലെ ലോട്ടറി ഏജന്റില്‍നിന്നു വാങ്ങിയ ടിക്കറ്റിനു രണ്ടാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചതായാണു പത്രങ്ങളില്‍ അറിയിപ്പ് വന്നത്. അനാഥനാല മാമന് ലോട്ടറി അടിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളുമേറെയുണ്ടായി. ലോട്ടറി അടിച്ചതിന്റ പേരില്‍ കടം വേണ്ടുവോളം കൊടുക്കാനും ആളുകളുണ്ടായി.

പക്ഷേ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കിലേല്‍പിച്ച് ഒന്നരമാസം കഴിഞ്ഞപ്പോഴാണു രണ്ടാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍ മാറിപ്പോയതായി ലോട്ടറി വകുപ്പിന്റെ കത്ത് മാമനെ തേടിയെത്തിയത്. ജീവനക്കാര്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ നമ്പരിലുണ്ടായ പിശകാണിതെന്നും ഇതിന് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നുമായിരുന്നു മാമന് കിട്ടിയ അറിയിപ്പ്. ബുദ്ധിമുട്ടിപ്പിച്ചതിന് മാമനു പത്തുലക്ഷംരൂപ പാരിതോഷികവും കത്തില്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു.

പക്ഷേ കബളിപ്പിക്കല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. പാരിതോഷികമായി മാമന് കൈയില്‍ കിട്ടിയത് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപമാത്രം. ഇതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു മാമന്‍. ലോട്ടറി അടിച്ചതിന്റെ പേരില്‍ സഹകരണ ബാങ്കുകള്‍ നലകിയ വായ്പതുക ചെലവാക്കിയതിനാല്‍ കടുത്ത സാമ്പത്തിക ബാധ്യതയിലുമായിരുന്നു മാമന്‍. കഴിഞ്ഞദിവസം ലബ്ബക്കട കാവടിക്കവലയില്‍ വനത്തിനുള്ളില്‍ മരക്കൊമ്പില്‍ മാമന്‍ ജീവനൊടുക്കുകയായിരുന്നു.