നാടകീയ നീക്കങ്ങളും പാളി; ജയലളിതയ്ക്ക് ഇന്നും ജാമ്യമില്ല

single-img
1 October 2014

1164_S_jayalalitha-lഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ബാംഗളൂര്‍ ഹൈക്കോടതി വീണ്ടുംമാറ്റിവെച്ചു. ഇന്നലെ മാറ്റിവച്ച കേസിനു വേണ്ടി എമാത്രം ഇന്ന് പ്രത്യേക കോടതി കൂടുകയായിരുന്നുവെങ്കിലും ഫലം ശചയ്തില്ല. കേസ് എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല. തിങ്കളാഴ്ചയ്ക്ക് ശേഷമേ ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

ബാംഗളൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് ഹര്‍ജി മാറ്റിയത്. പ്രോസിക്യൂഷന് നിലപാട് അറിയിക്കാന്‍ സമയം നല്കിയാണ് കോടതി നടപടി. പ്രോസിക്യൂഷന്റെ നിലപാട് അറിയാതെ ഹര്‍ജി തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.