തമിഴ്‌നാട്ടില്‍ ഇന്ന് സിനിമ ഇല്ല

single-img
30 September 2014

Cinemaതമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് സിനിമാ ബന്ദ്. പുരട്ചി തലൈവിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലുടനീളം ഇന്നു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല.

അമ്മയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ടു വരെ നിരാഹാസമരം നടത്തുമെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേന്‍ അറിയിച്ചു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അംഗങ്ങളും സൗത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും.

അതിനിടെ ജയലളിതയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും.