ആ കൊലയാളി വരുന്നു, തിരുവനന്തപുരത്തേക്ക്

single-img
30 September 2014

103737228ഡല്‍ഹി മൃഗശാലയില്‍ നിന്നും, ഈയിടെ കൊലപാതക വാര്‍ത്തകളില്‍ ഇടം പിടിച്ച വെള്ളക്കടുവകളില്‍ ഒരാള്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തുന്നു.

ഡല്‍ഹി മൃഗശാലയില്‍ 6 വെള്ളക്കടുവകളാണുള്ളത്. തിരുവനന്തപുരം മൃഗശാലയിലെ വന്യജൗവി വൈവിദ്ധ്യം കൂട്ടുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പുലിയെ പകരം കൊടുത്തിട്ടാണ് വെള്ളക്കടുവയെ ഇങ്ങോട്ട് കൊണ്ടുവരുന്നത്.

തിരുവന്തപുരം മൃഗശാലയിലെ ഏക ഹിമാലയന്‍ കരടിക്ക് കൂട്ടായി നാഗാലാന്റ് മൃഗശാലയില്‍ നിന്നും ഒരു ജോഡി ഹിമാലയന്‍ കരടികളും, ലക്‌നൗ മൃഗശാലയില്‍ നിന്നും സ്വാംപ്ഡീറുകളും റോസി പെലിക്കിനെയും ലഭിക്കും.