ഇന്ത്യൻ വംശജനായ യുവാവിനെ കരടി കടിച്ചു കൊന്നു

single-img
30 September 2014

bear-eഇന്ത്യൻ വംശജനായ യുവാവ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിലുള്ള ആപ്ഷ്വോവ പ്രെസെർവിലാണ് സംഭവം നടന്നത്. 22 കാരനായ ദർഷ് പട്ടേലും മറ്റു നാലു സുഹൃത്തുക്കളും ചേർന്ന് വനപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പോടുന്നനെ കരടി ഇവരെ ഓടിക്കുകയായിരുന്നു. കരടിയിൽ നിന്നും രക്ഷപ്പെടാൻ യുവാക്കൾ 5 പേരും ചിതറി ഓടുകയായിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ ദർഷ് പട്ടേലിനെ കരടി പിടിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ പോലീസിനെ വിവരം അറിയിക്കുകയും. പോലീസ് നടത്തിയ തിരച്ചിലിൽ ദർഷിന്റെ ശരീരവുമായി ചുറ്റുന്ന കരടിയെ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് കരടിയെ വിരട്ടിയോടിച്ച് മൃതശരീരം വീണ്ടെടുക്കാൻ പോലീസ് നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോൾ പോലീസ് കരടിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭക്ഷണക്ഷാമം നേരിടുന്നത് കൊണ്ടാകാം കരടി യുവാക്കളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.