എസ്.ഐ ലിസ്റ്റ് പുന:ക്രമീകരിക്കാൻ പി.എസ്.സി തീരുമാനം

single-img
29 September 2014

pscഹൈക്കോടതി നിർദ്ദേശപ്രകാരം  വിവാദ എസ്.ഐ ലിസ്റ്റ് പുന:ക്രമീകരിക്കാൻ പി.എസ്.സി തീരുമാനം . ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്നും പി.എസ്.സി  തീരുമാനിച്ചിട്ടുണ്ട്. 290 പേരാണ് ലിസ്റ്റിൽ നിന്നും പൊലീസ് അക്കാഡമിയിൽ പരിശീലനം തേടുന്നത്. ഇതിൽ, അനർഹമായി കടന്നകൂടിയ 35 പേർ പുറത്ത് പേകേണ്ടിവരും. എസ്.ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ, മെയിൻ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും വീണ്ടും പുന: ക്രമീകരിച്ച് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.