ഹേമന്ത് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ അന്തരിച്ചു

single-img
29 September 2014

Kavita-Karkareമുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു അവര്‍.

മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ, 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.