മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം 7 വയസ്സുകാരനെ നരബലി നൽകി; സംഭവത്തിൽ രണ്ട് പേർ കുറ്റക്കാർ

single-img
29 September 2014

murder_350_1114120715067 വയസ്സുകാരനെ നരബലി നൽകിയ കേസിൽ കുറ്റക്കാരായ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ഒഡീഷയിലെ ബാലൻഗിരിയിലാണ് സംഭവം നടന്നത്. ത്സാരേല്പദാർ ഗ്രാമത്തിലെ കുളത്തിലാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. മന്ത്രവാദിയായ ചരൺ ദാഷിന്റെ ഉപദേശപ്രകാരമാണ് ബങ്കി ബെഹെറ ഈ കിരാതമായ പ്രവർത്തി ചെയ്തത്.

ബങ്കി ബെഹെറക്ക് ചികിത്സിച്ചിട്ടും ഭേദമാകാത്ത മാനസിക രോഗം മാറുന്നതിലേക്കായാണ് മന്ത്രവാദി നരബലി നടത്താൻ ഉപദേശിച്ചത്. ദസ്രത് എന്ന ബാലനെ തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ട് പോയി ബങ്കി ബെഹെറ ബലി നൽകുകയായിരുന്നു.