കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവണിയിച്ച സംഭവം ഗൗരവമുള്ളത്;തലപ്പാവിനു നിന്ന് കൊടുത്തവർക്ക് ഇത് അറിയാമായിരുന്നു:ചെന്നിത്തല

single-img
29 September 2014

ramesh cകോട്ടയം: കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രസന്ദര്‍ശനത്തിനിടെ കൊലക്കേസ് പ്രതി തലപ്പാവണിയിച്ച സംഭവം ഗൗരവമുള്ളതാണെന്ന് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ചുമതല എന്‍.എസ്.ജിക്കായത് കൊണ്ട് പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹംപറഞ്ഞു.

തൊപ്പി ധരിപ്പിച്ചത് ധരിക്കുന്ന ആള്‍ അനുവദിച്ചതുകൊണ്ടാണെന്നും രമേശ്  ചെന്നിത്തല കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകൻ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷാണ് ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങിയ കേന്ദ്രമന്ത്രിയെ തലപ്പാവണിയിച്ചത്.