ബിഹാർ മുഖ്യമന്ത്രിയ്ക്കും അയിത്തം;മുഖ്യമന്ത്രി കയറിയ ക്ഷേത്രത്തില്‍ ശുദ്ധിക്രിയ

single-img
29 September 2014

jitan_Ram_manjhi360പാറ്റ്ന;ബിഹാർ മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദർമ്നത്തിനു പിന്നാലെ ക്ഷേത്രം കഴുകി വൃത്തിയാക്കിയ നടപടി വിവാദത്തില്‍. ദളിതനാണു ബിഹാർ മുഖ്യമന്ത്രി.മുഖ്യമന്ത്രി അമ്പലത്തില്‍ നിന്നുമിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ക്ഷേത്രത്തിലെ വിഗ്രഹം ഉള്‍പ്പടെയുള്ള എല്ലായിടങ്ങളും വെള്ളമൊഴിച്ചു കഴുകുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.

തന്റെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രം കഴികിയെന്ന് ബിഹാർ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. ദളിതനായതിനാലാണു ക്ഷേത്രം ശുദ്ധിയാക്കിയതെന്നും താൻ ജീവിതത്തിൽ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കൊപ്പം ക്ഷെത്രത്തിലുണ്ടായിരുന്ന മന്ത്രിമാരായ രാം ലഘൻ,രാം രമൺ,നിതീഷ് മിശ്ര എന്നിവർ മുഖ്യമന്ത്രിയുടെ വാദം നിഷേധിച്ചിരുന്നു.സംഭവത്തിൽ മുഖ്യമന്ത്രി അൻവേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്