തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചു

single-img
29 September 2014

21281-dog-cage-kennel-house-1തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന് പരാതി. തിരുവനന്തപുരം കുടപ്പനക്കുന്ന് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിലാണ് സംഭവം. അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് അധ്യാപികയുടെ നടപടി.

ക്ലാസിലിരുന്ന് പട്ടിയെ കുറിച്ച് സംസാരിച്ചതിനാണ് പട്ടിക്കൂട്ടിൽ അടച്ചെന്നാണു ആരോപണം ക്ലാസിലിരുന്ന് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ മൂന്ന് മണിക്കൂര്‍ പട്ടിക്കൂട്ടിലിട്ടതായി നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പൊലീസിനെയും വിവരമറിയിച്ചുവെങ്കിലും അവര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

സംഭവത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിക്കുമെന്ന് ഡിപിഐ അറിയിച്ചു.സംഭവം വിവാദമായതിനത്തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.