സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ ബോട്ടുകൾ ശ്രീലങ്കൻ നാവിക സേന ആക്രമിച്ചു

single-img
28 September 2014

sriസമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച്  മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന അൻപതോളം ഇന്ത്യൻ ബോട്ടുകൾ ശ്രീലങ്കൻ നാവിക സേന ആക്രമിച്ചു. തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടുകയും ചെയ്തു. പിടികൂടിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും വടക്കൻ ലങ്കയിലെ കങ്കേശൻതുറൈയിലേക്കാണ് കൊണ്ടു പോയിരിക്കുന്നതെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനാ അറിയിച്ചു . ആക്രമണത്തിൽ അൻപതോളം ബോട്ടുകളുടെ ചില്ലുകൾ തകർന്നു എന്ന് ആണ് ലഭിക്കുന്ന വിവരം.