മനോജ് വധകേസ്: അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ

single-img
28 September 2014

manojആർ.എസ്.എസ് പ്രവർത്തകൻ മനോജ് വധകേസ്  അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തു നൽകി.

സി.ബി.ഐ സമ്മതം അറിയിച്ചതോടെ കേന്ദ്ര സർക്കാർ ഉടൻ തന്നെ വിജ്ഞാപനം പുറത്തിറക്കുകയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യും.

അതേസമയം കേസ് സി.ബി.ഐ അന്വേഷിക്കാനുള്ള പ്രാധാന്യം ഉണ്ടെന്ന് മനസിലായതിനാലാണ് ഏറ്റെടുക്കുന്നതെന്നും സിൻഹ വ്യക്തമാക്കി.

നേരത്തെ ബി.ജെ.പിയുടെ ആവശ്യത്തെ തുടർന്നാണ് കേരള സർക്കാർ കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. കേസിൽ വിദേശ ബന്ധം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.

തുടർന്ന് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.