മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

single-img
28 September 2014

maha  മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ രാജിവച്ചതിനെ തുടർന്ന് ഭരണപ്രതിസന്ധിയിലായ സാഹചര്യത്തിൽ ആണ് നടപടി.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഗവർണർ ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചത്.

സീറ്റ് വിഭജനത്തിലുണ്ടായ തർക്കത്തെ തുടർന്ന് കോൺഗ്രസുമായി 15 വർഷമായി ഉണ്ടായിരുന്ന ബന്ധം സഖ്യകക്ഷിയായ എൻ.സി.പി അവസാനിപ്പിച്ചതോടെയാണ് പൃഥ്വിരാജ് ചവാൻ രാജിവച്ചത്. ചവാന്റെ രാജി ഗവർണർ വിദ്യാസാഗർ റാവു ശനിയാഴ്ച അംഗീകരിക്കുകയും ചെയ്തു.