മധ്യജപ്പാനിലെ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

single-img
28 September 2014

volcanoമധ്യജപ്പാനിലെ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. പര്‍വതാരോഹകരായ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്.

ഇടിവെട്ടുന്നപോലെ ശബ്ദത്തോടെ അഗ്നിപര്‍വതത്തിന്റെ തെക്കന്‍ചരിവിലൂടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ശക്തമായ പുക ഉയര്‍ന്നതെന്ന് ജപ്പാന്‍ കാലാവസ്ഥാവിഭാഗം അറിയിച്ചു. പര്‍വതാരോഹകര്‍ ഉടന്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. 250-ഓളം പേര്‍ തൊട്ടടുത്ത പര്‍വതത്തില്‍ കുടുങ്ങിയിട്ടുണ്ട്.

അഗ്നിപര്‍വതത്തില്‍നിന്നും ഉയരുന്ന പുക ഒഴിവാക്കാനായി വിമാനങ്ങളുടെ സഞ്ചാരപഥത്തില്‍ മാറ്റംവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജപ്പാനിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ അഗ്നിപര്‍വതമാണ് ഹൊന്‍ഷു ദ്വീപിലുള്ള 3067 മീറ്റര്‍ ഉയരമുള്ള മൗണ്ട് കിസോ ഓണ്‍തേക്. 1979 വരെ നിര്‍ജീവമായിരുന്നു മൗണ്ട് കിസോ ഓണ്‍തേക്.