തകഴിയുടെ ചെമ്മീന്‍ സിനിമയുടെ തുടര്‍ച്ചയായ ഉത്തര ചെമ്മീനില്‍ കറുത്തമ്മയുടെ മകളെ മകനാക്കി ചിത്രീകരിക്കുന്നു

single-img
27 September 2014

Uthara Cചെമ്മീന്‍ തകഴി എഴുതിയപ്പോഴും രാമുകാര്യാട്ട് അത് സിനിമയാക്കിയപ്പോഴും കറുത്തമ്മയുടെയും പളനിയുടെയും കുട്ടിയായി പറഞ്ഞു വെച്ചത് ഒരു പെണ്‍കുട്ടിയെ തന്നെയായിരുന്നു. പക്ഷേ ആ ഒരു യാഥാര്‍ത്ഥ്യത്തെ കാറ്റില്‍പ്പറത്തിയാണ് ചെമ്മീനിന്റെ തുടര്‍ച്ചയെന്ന പേരില്‍ ഇറങ്ങാന്‍ പോകുന്ന സിനിമയായ ഉത്തരചെമ്മീനിന്റെ ചിത്രീകരണം നടക്കുന്നത്.

കറുത്തമ്മയുടെ മകനായ അഴകപ്പനെ വളര്‍ത്തുന്ന കറുത്തമ്മയുടെ സഹോദരി പഞ്ചമിയുടെ കഥയാണ് ഉത്തരചെമ്മീനെന്ന് വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ബിയോണും അന്‍സിബയും പ്രധാന വേഷത്തിലഭിനയിക്കുന്ന സിനിമയുടെ സംവിധാനം ബെന്നി ആശംസയാണ്. ഹരിഹരന്‍ കടുങ്ങാപുരത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ചേര്‍ത്തലക്കാരനായ പി.എസ്. കുമാറാണ്.