എറണാകുളം ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

single-img
27 September 2014

phഎറണാകുളം  ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു.238 കോടി രൂപയുടെ പദ്ധതിക്ക് പുതുവത്സരത്തില്‍ തുടക്കം കുറിക്കും.എറണാകുളത്ത് ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

238 കോടി രൂപയുടെ പദ്ധതിക്ക് നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും സ്ഥലം കിട്ടാത്തതിനാലാണ് പദ്ധതി തുടങ്ങാന്‍ തടസ്സം നേരിട്ടത്.കളമശ്ശേരിയില്‍ എച്ച് എം ടി ഭൂമി നല്‍കിയതോടെ ഈ തടസ്സം നീങ്ങിയതായി മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

പശ്ചിമ കൊച്ചി ,തേവര മരട് കുമ്പളം കുമ്പളങ്ങി ചെല്ലാനം എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പ്രശനത്തിന് ഡിസംബറില്‍ ജന്റം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും. ഇതു കൂടാതെ ഇടക്കൊച്ചി പള്ളുരുത്തി മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വെള്ളം ആലുവയില്‍ നിന്ന് എത്തിക്കാനും പദ്ധതിയുണ്ട് .

ചൊവ്വരയിലെ പദ്ധതിയിലൂടെ കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് വൈപ്പിന്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍ അടുത്തമാസത്തോടെ പരിഹരിക്കാനും കൊച്ചിയില്‍ ചേ!ര്‍ന്ന യോഗത്തില്‍ തീരുമനിച്ചത്