കെ എസ് ആർ ടി സി ബാംഗ്ലൂര്‍ വോള്‍വോ ബസ് യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത‍

single-img
27 September 2014

ksrtcകെ എസ് ആർ ടി സി  ബാംഗ്ലൂര്‍ വോള്‍വോ ബസ് യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത‍.  .കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് ഇനി ഒരു ഫോണ്‍ വിളിയില്‍ ബാംഗ്ലൂര്‍ വോള്‍വോ ബസ് എവിടെയെത്തി എന്നറിയാം.

വെള്ളിയാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി.യുടെ പത്ത് മള്‍ട്ടി വോള്‍വോ ആക്‌സില്‍ ബസ്സുകളില്‍ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭ്യമാകും. ബസ്സിലെ കണ്ടക്ടറുടെ കൈവശമായിരിക്കും ഫോണ്‍.

മൊബൈല്‍ നമ്പറില്‍ വിളിച്ച് യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തി, സീറ്റ് ഒഴിവുണ്ടോ, ബസ് സ്‌റ്റോപ്പില്‍ എത്ര നേരം നിര്‍ത്തിയിടും തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചറിയാം. നിലവില്‍ അതാത് ഡിപ്പോകളിലെ ഫോണ്‍ നമ്പറുകളായിരുന്നു അന്വേഷണങ്ങള്‍ക്കായി നല്‍കിയിരുന്നത്.

എന്നാല്‍, പലപ്പോഴും ഡിപ്പോകളില്‍ ഉള്ളവര്‍ക്ക് കൃത്യവിവരങ്ങള്‍ അറിയാത്തത് യാത്രക്കാരുമായുള്ള വാക്കേറ്റങ്ങള്‍ക്ക് കാരണമായതോടെയാണ് പുതിയ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം ഡിപ്പോയ്ക്ക് കീഴില്‍ അഞ്ച് ബസ്സും കോട്ടയം, എറണാകുളം ഡിപ്പോകള്‍ക്ക് കീഴില്‍ രണ്ട് വീതം ബസ്സുകളും കോഴിക്കോട് ഒരു ബാംഗ്ലൂര്‍ വോള്‍വോ ബസ്സുമാണ് ഉള്ളത്.

(ജില്ല, ബസ്സ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചുവടെ)

തിരുവനന്തപുരം: ആര്‍.എസ്.781 9495099917, ആര്‍.എസ്.783 9495099918, ആര്‍.എസ്.786 9495099919, ആര്‍.എസ്.789 9495099920, ആര്‍.എസ്.790 9405099921.
കോട്ടയം: ആര്‍.എസ്.787 9495099923, ആര്‍.എസ്.788 9495099924.
എറണാകുളം: ആര്‍.എസ്.782 9495099925, ആര്‍.എസ്.784 9495099926.
കോഴിക്കോട്: ആര്‍.എസ്.785 9495099927