കൊലപാതകി നെറ്റിയിൽ കൊമ്പുകളുള്ള യുവാവ്

single-img
27 September 2014

caius16സാത്താൻ ആരാധനയുടെ ഭാഗമായി ശസ്ത്രക്രിയയിലൂടെ നെറ്റിയിൽ കൊമ്പുകൾ വെച്ച് പിടിപ്പിച്ച യുവാവിനെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മസാച്ചുസെറ്റ് കൊടതിയാണ് കെയിസ് വെയോവിസ് എന്ന് 34 കാരനെ കുറ്റക്കാരനായി വിധിച്ചത്. തന്നെ 6 ദിവസം വിസ്തരിച്ച ജൂറിയിലുള്ള എല്ലാ അംഗങ്ങളേയും താൻ നരകത്തിൽ വെച്ച് കണ്ടോളാം എന്ന് ഭീഷണി മുഴക്കാനും മറന്നില്ല.

2011 ലാണ് സംഭവം നടക്കുന്നത്. മൂന്ന് മധ്യവയസ്കരെ നിഷകരുണം കൊന്ന് കുഴിച്ച് മൂടുകയായിരുന്നു യുവാവും സംഘവും. കൊലപാതകത്തിന് യുവാവിനെ സഹായിച്ച് മറ്റ് രണ്ട് പേർക്കെതിരേ കൊടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

യുവാവും സംഘവും ഹെല്ല്സ് എയിഞ്ചൽസ്(Hells Angels) എന്ന സംഘടനയുടെ പ്രവർത്തകരാണ്. കെയിസ് വെയോവിസിന്റെ ദേഹത്ത് മൊത്തം 666 ടാറ്റുകൾ പതിച്ചിട്ടുണ്ട്.

കൂടാതെ രണ്ട് കൊമ്പുകൾ ഇദ്ദേഹത്തിന്റെ നെറ്റിയിൽ ശസ്ത്രക്രിയയിലൂടെ വെച്ച് പിടിപ്പിച്ചിട്ടുമുണ്ട്.  2008ൽ കൗമാരാക്കാരെനെ ബ്ലെയിഡ് കൊണ്ട് ആക്രമിച്ച ശേഷം ചോര കുടിച്ച കേസിൽ 7 കൊല്ലത്തെ ശിക്ഷ കെയിസ് വെയോവിസിനെതിരെ നേരത്തെ കോടതി വിധിച്ചിരുന്നു.