ഞാനൊരു മലയാള ചിത്രത്തിലും അഭിനയിക്കുന്നില്ലെന്ന ഹന്‍സികയുടെ ഫേസ്ബുക്ക് പോസ്റ്റിന് മലയാളികളുടെ തെറിവിളി

single-img
27 September 2014

hansika-motwani-80-vഞാന്‍ നിലവില്‍ ഒരു മലയാള ചിത്രത്തിലും അഭിനയിക്കുന്നില്ലെന്ന തെന്നിന്ത്യന്‍ നടി ഹന്‍സികയുടെ പോസ്റ്റിന് മലയാളികളുടെ െതറിവിളി. ദിലീപ് ജോഷി ടീമിന്റെ ‘സദ്ദാം ശിവ’നില്‍ നായികയായി ഹന്‍സികയെത്തുമെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് തെന്നിന്ത്യയിലെ പല പ്രമുഖ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയത്. എന്നാല്‍ ഇതറിഞ്ഞ ഹന്‍സിക വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം.

‘തെറ്റിദ്ധാരണ അകറ്റട്ടെ, ഞാന്‍ ഒരു മലയാള സിനിമയുടേയും ഭാഗമല്ല’ എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സദുദേശ്യത്തോടെ ഹന്‍സിക ഇട്ട പോസ്റ്റ് പക്ഷേ, മലാളികള്‍ അസഭ്യവര്‍ഷത്തോടെ ഏറ്റുപിടിച്ചിരിക്കുകയാണ്.

അറിയാത്ത സച്ചിനെ ഷറപ്പോവയ്ക്ക് അറിയിച്ചുകൊടുത്തവരാണ് മലയാളികളെന്ന് ഹന്‍സിക പോസ്റ്റിടും മുമ്പ് ഓര്‍ത്തുകാണില്ല.