പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോറ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞതായി റിപ്പോര്‍ട്ട്

single-img
27 September 2014

ebപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോറ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം വിവിധരാജ്യങ്ങളിലായി 6,500 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഏഴ് ദിവസത്തിനുള്ളില്‍ ഗിനിയയിലും ലൈബീരിയയിലും പുതിയ എബോളരോഗികളെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എബോളബാധക്കെതിരെ പോരാടുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ രോഗം ബാധിച്ച 211 പേര്‍ മരിച്ചു. 375 പ്രവര്‍ത്തകര്‍ രോഗബാധിതരാണ്. ഇതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 3,000 പേരടങ്ങുന്ന യു.എസ് മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ച ലൈബീരിയില്‍ എത്തിയിട്ടുണ്ട്.

എബോള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ലൈബീരിയയിലാണ്. ഇവിടെ മാത്രം 1,830 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.