റെയില്‍വേ സ്‌റ്റേഷനുകളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക

single-img
27 September 2014

trറെയില്‍വേ സ്‌റ്റേഷനുകളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇനി മുതൽ സൂക്ഷിക്കുക.മാലിന്യങ്ങൾ  വലിച്ചെറിയുന്നവരിൽ നിന്നും   500 രൂപ റെയിൽവേ  പിഴ ഈടാക്കാൻ ഒരുങ്ങുന്നു .

മാത്രമല്ല റെയില്‍വേ കോടതി വഴി നിയമനടപടിയും നേരിടേണ്ടിവരുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ബാജ്‌പേയ്  അറിയിച്ചു. ചവര്‍ വലിച്ചെറിയുന്നവരെ പിടിക്കാന്‍ എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലും കാമറ സജ്ജമാക്കും. തിരുവനന്തപുരം സ്‌റ്റേഷനില്‍ മാത്രം 90 കാമറകള്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തിയുടെ മുന്നോടിയായി തിരുവനന്തപുരം ഡിവിഷനുകീഴിലെ റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരങ്ങളിലും ശുചീകരണ, ബോധവത്കരണ പരിപാടികളും തുടങ്ങി.

റെയില്‍വേ സ്‌റ്റേഷനുകളില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ട്വിറ്റര്‍ വഴി അധികാരികളെ അറിയിക്കാനുള്ള സംവിധാനത്തിനും തുടക്കമിട്ടു. മൊബൈലില്‍ പകര്‍ത്തിയ ചിത്രം സ്ഥലം രേഖപ്പെടുത്തി #tvcdrive എന്ന വിലാസത്തില്‍ ആര്‍ക്കുവേണമെങ്കിലും അയക്കാം.

മാലിന്യം നീക്കിയശേഷം സ്ഥലത്തിന്റെ ചിത്രം മറുപടിയായി ട്വിറ്ററില്‍ ഇടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഷനുകളില്‍ വിവരം അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകും.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജിവനക്കാരും സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും വിദ്യാര്‍ഥികളും ചേര്‍ന്ന് റെയില്‍വേസ്‌റ്റേഷനുകളിലെ ശുചീകരണ പരിപാടിക്ക് തുടക്കമിടുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തവിധം എല്ലാ ജീവനക്കാരും ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന ശുചീകരണ യത്‌നത്തില്‍ പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു.