ഈ വരുന്ന ഒക്ടോബര്‍ 2 വെറും അവധിദിനമല്ല

single-img
26 September 2014

octഈ വരുന്ന ഒക്ടോബര്‍ 2  ഒരു വെറും അവധിദിനമല്ല, രാഷ്ട്രപിതാവിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 2ന്, പൗരന്‍മാരുടെ കടമകളെക്കുറിച്ച്  ഓര്‍മ്മിപ്പിക്കാനൊരുങ്ങുകയാണ് കേന്ദസര്‍ക്കാര്‍. ആദ്യപടിയായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ മന്ത്രാലയത്തിനും കത്തയച്ചിരിക്കുകയാണ് .

ഒക്ടോബര്‍ 2ന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരായി ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ്  കത്തിലുളളത്. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഒക്ടോബര്‍ 2 ‘ക്ലീന്‍ ഇന്ത്യ’ ദിനമായി ആചരിക്കുന്നത് .

ഓഫീസില്‍ ജീവനക്കാര്‍ ഹാജരായി, ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പരിശോധനാവിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം പൗരന്‍മാരും ഒക്ടോബര്‍ 2ന്  വീടും,പരിസരവും,പൊതുനിരത്തുമെല്ലാം വൃത്തിയാക്കുന്നതിന് സമയം നീക്കിവയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയുണ്ട്.