ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു

single-img
26 September 2014

Joyce-George-MPമൂവാറ്റുപുഴ: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് തന്റെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.  ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരസമിതി അറിയിച്ചു. അഞ്ചുദിവസമായി ജോയ്‌സ് ജോര്‍ജ് നിരാഹാരം നടത്തി വരുകയായിരുന്നു. സിപിഎം സെക്രട്ടറി പിണറായി വിജയനാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ നാലിന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോയ്‌സ് ജോര്‍ജ് ചര്‍ച്ച നടത്തും. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

കുറത്തിക്കൊടി ആദിവാസി കോളനിയിലേക്കുള്ള മലയോര ഹൈവേയിലെ അഞ്ച് കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തിയത്.