ഐസിസ് തീവ്രവാദികളെ ബോംബിടാൻ യു.എ.ഇ വനിത പൈലറ്റും.മേജർ മറിയമാണു സിറിയയിലെ തീവ്രവാദ ക്യാമ്പുകളിൽ ബോംബിട്ടത്

single-img
26 September 2014

20140925_Mansouri_afpസിറിയയിലെ ഐസിസ് തീവ്രവാദികൾക്ക് നേരെ അമേരിക്കയുടെ നേതൄത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ യു.എ.ഇയിലെ വനിത പൈലറ്റും.യുഎഇ നടത്തിയ അക്രമണങ്ങളിലാണു മേജര്‍ മറിയം എന്ന വനിതാ പൈലറ്റ് പങ്കാളിയായത്.അമേരിക്കയിലെ യുഎഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സൈന്യത്തിലെ ആദ്യ വനിതാ പൈലറ്റ് കൂടിയാണു മേജര്‍ മറിയം അല്‍ മന്‍സോരി.

യുഎഇ സൈന്യത്തില്‍ വനിതാ പൈലറ്റുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് മറിയത്തിന് സൈന്യത്തിൽ ചേരാൻ അവസരം ലഭിച്ചത്.രാജ്യത്തെ പ്രതിരോധിക്കുന്നതിൽ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലെന്ന് മേജര്‍ മറിയം പറഞ്ഞു.

പഠനം പൂർത്തിയായി പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണു മേജര്‍ മറിയം അല്‍ മന്‍സോരിയ്ക്ക് സൈന്യത്തിൽ ചേരാൻ അവസരം ലഭിച്ചത്