തമിഴ്നാട്ടിൽ ഇനി അമ്മ സിമന്റും

single-img
26 September 2014

Jayalalitha_CMതമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ‘ അമ്മ ‘ ബ്രാന്‍ഡില്‍ സിമന്റുമെത്തുന്നു. ഒരു ചാക്ക് സിമന്റിന് 190 രൂപയ്ക്കായിരിക്കും വില്‍പന നടത്തുകയെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചു. വിപണിയില്‍ 310 രൂപ വിലവരുന്ന സിമെന്റാണ് 190 രൂപയ്ക്ക് നല്‍കുന്നത്.

നേരത്തെ നവജാത ശിശുകള്‍ക്കുള്ള സാമഗ്രികള്‍, മരുന്നുകള്‍, ഉപ്പ്, വിത്തുകള്‍ എന്നിവ വിലക്കിഴിവില്‍ നല്‍കിയതിന് പിന്നാലെയാണ് പാവപ്പെട്ടവര്‍ക്ക് സിമെന്റും നല്‍കാന്‍ തീരുമാനിച്ചത്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സിമന്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.കമ്പനികളില്‍നിന്ന് വാങ്ങിയാണ് വിലക്കുറവില്‍ നല്‍കുന്നത്.