മൂന്നാം മുറ കഴിഞ്ഞു, ഇനി നാലാം മുറയുടെ കാലം; പോലീസ് കുറ്റം തെളിയിക്കാന്‍ സഹോദരിമാരെ ഷോക്കടിപ്പിച്ചു

single-img
25 September 2014

Punjab-Police-Electric-Shock-620x330പേടിപ്പെടുത്തുന്ന മൂന്നാം മുറയുടെ കാലം കഴിഞ്ഞു. ഈ ന്യൂജനറേഷന്‍ യുഗത്തില്‍ പോലീസ് പിന്തുടരുന്നത് നാലാം മുറയാണ്. ഒന്നര ലക്ഷം മോഷ്ടിച്ചെന്ന ആരോപണത്തില്‍ പഞ്ചാബിലെ സുബാഷ് പൂര്‍ പോലീസാണ് സഹോദരിമാരെ ഷോക്കടിപ്പിച്ച് പുതിയ മുറയ്ക്ക് തുടക്കടുകയും ചെയ്തിട്ടുണ്ട്.

ദര്‍ശന്‍ കൗറിനും സഹോദരി ജീത്ത് കൗറിനുമാണ് പോലീസിന്റെ അപരികൃത നടപടി ഏല്‍ക്കേണ്ടി വന്നത്. ഇരുവരേയും കൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് സഹോദരിമാര്‍ക്കൊപ്പം ബന്ധുവായ ഇന്ദ്രജിത്ത് സിങ്ങും പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ പോലീസ് സ്ത്രീകളെ മാത്രം അകത്തേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് അല്‍പ്പനേരത്തിനുള്ളില്‍ ഇവരുടെ നിലവിളി കേള്‍ക്കുകയായിരുന്നെന്ന് ഇന്ദ്രജിത്ത് സിങ്ങ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എസ്.ഐ.രഘ്ബീര്‍ സിങ്ങിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി കപൂര്‍ത്തല എസ്.പി.ധാന്‍ പ്രീത് കൗര്‍ അറിയിച്ചു. വൈദ്യപരിശോദനയില്‍ സ്ത്രീകള്‍ക്ക് ഷോക്കെറ്റതായി സ്ഥിരീകരിച്ചു.