ആദ്യം നിരോധിക്കേണ്ടത് സീരിയലുകള്‍ ആയിരുന്നു; അതുകഴിഞ്ഞ മതിയായിരുന്നു മദ്യമെന്ന് വി.എം. സുധീരനോട് ശ്യാമപ്രസാദ്

single-img
25 September 2014

shyamaprasadകെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് ഉപദേശം. മദ്യമല്ല, സീരിയലുകളെയാണ് ആദ്യം നിരോധിക്കേണ്ടത് എന്നാണ് ശ്യാമപ്രസാദ് വി.എം. സുധീരനോട് പറയുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റേയും മാനസികാരോഗ്യത്തിന് അത് അത്യാവശ്യമാണെന്നും വ്യക്തമാക്കുന്നു.

പ്രിയ സുധീരന്‍ സര്‍,

നമ്മുടെ നാട്ടിലെ ടി. വി. സീരിയലുകളൊന്നും താങ്കള്‍ കാണാറില്ലായിരിക്കും. അല്ലെങ്കില്‍ നിരോധിക്കാന്‍ ആദ്യം ഉത്തരവിടുന്നത് അതിനെയൊക്കെയായിരിക്കും, വ്യക്തിയുടെയും സമൂഹത്തിന്റേയും മാനസികാരോഗ്യത്തിന്.

എന്നാണ് ശ്യാമപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.