സീറ്റുവിഭജന തർക്കം:കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം വേര്‍പിരിഞ്ഞു

single-img
25 September 2014

bhസീറ്റുവിഭജന തര്‍ക്കത്തില്‍ തീരുമാനമാകാതെ പതിനഞ്ചുവര്‍ഷം നീണ്ട  ഭരണമുന്നണിയായ കോണ്‍ഗ്രസ്-എന്‍.സി.പി.  സഖ്യം  വേര്‍പിരിഞ്ഞു.

എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ  അജിത് പവാര്‍ ഗവര്‍ണറെ കണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. എന്‍സിപിയോട് കോണ്‍ഗ്രസ് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വേര്‍പിരിയലെന്നും പട്ടേല്‍ പറഞ്ഞു.

കുറഞ്ഞത് 135 സീറ്റും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കലും ആവശ്യപ്പെട്ട എന്‍സിപിക്കുമുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയില്ല. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്ന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ‘എന്‍.സി.പി. വീട്ടുവീഴ്ച ചെയ്യട്ടെ’ എന്ന നിലപാടിലായിരുന്നു.