പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

single-img
25 September 2014

WESTERN_GHATSകേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വരുന്നതുവരെ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കാന്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്‌ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

പശ്ചിമഘട്ട മേഖലയില്‍ യാതൊരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമ വിജ്ഞാപനം വരുന്നതുവരെ പാടില്ല. ക്വാറികളും വന്‍ കെട്ടിടങ്ങളും താപനിലയങ്ങളും അനുവദിക്കരുത്. അന്തിമ വിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13-ലെ വിജ്ഞാപനം അതേപടി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.