ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

single-img
25 September 2014

Autoസര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരസമിതിയുടെ ആവശ്യങ്ങളില്‍ 29-ന് വീണ്ടും ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പു നല്കി. ഐഎന്‍ടിയുസി ഒഴികെയുള്ള സംഘടനകളാണ് ഇന്നു പണിമുടക്കിയത്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണന്ന് ആരോപിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടും സമരം തുടരാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.