മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും അത്തരം മോഹമൊന്നും തനിക്കില്ലെന്ന് ഉദ്ധവ് താക്കറെ

single-img
24 September 2014

download (15)താൻ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും അത്തരം മോഹമൊന്നും തനിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയാണ് എല്ലാവരും മത്സരിക്കുന്നത്. തനിക്ക് ആ കിരീടം വേണ്ട. ജനങ്ങൾ നൽകുന്ന സ്നേഹം നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

 

തന്നെ സന്ദർശിച്ച വർകാരി സമുദായത്തോട് സംസാരിക്കവെയാണ് താക്കറെ ഇങ്ങനെ പ്രതികരിച്ചത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ശിവസേന സമ്മർദ്ദം ശക്തമാക്കിയിരിക്കെയാണ് സേന തലവന്റെ പ്രസ്താവനയുണ്ടായിരിക്കുന്നത്.

 

കഴിഞ്ഞയാഴ്ച ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയാകാനുള്ള മോഹത്തെക്കുറിച്ച് താക്കറെ മനസ്സുതുറന്നത്. ജനങ്ങൾ തനിക്ക് ഒരു അവസരം നൽകണമെന്നും താൻ അവർക്ക് പരാതിക്ക് ഇടനൽകില്ലെന്നുമായിരുന്നു അന്നത്തെ താക്കറെയുടെ പ്രസ്താവന.