അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാമെന്നു കാട്ടിയ ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

single-img
24 September 2014

Mangalyaanകന്നി ചൊവ്വ പര്യവേഷണം വിജയിപ്പിച്ചതിലൂടെ അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തെളിയിച്ചുവെന്നും മംഗള്‍യാനെ ചരിത്ര വിജയമാക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഈ നേട്ടത്തിലൂടെ ജ്വലിക്കുന്നത് ഓരോ ഭാരതീയന്റെയും അഭിമാനമാണെന്നും ബാംഗളൂര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മംഗള്‍യാന്‍ ദൗത്യം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ചരിത്രം നമ്മോട് പൊറുക്കില്ല. ടീം ഇന്ത്യ ടൂര്‍ണമെന്റ് വിജയിച്ച് വരുന്നതിലും ആയിരം മടങ്ങ് നേട്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.