ഇവര്‍ രാജ്യത്തിന്റെ അഭിമാനങ്ങള്‍

single-img
24 September 2014

Mangalalalalalalaആദ്യശ്രമത്തില്‍ ചൊവ്വയിലെത്തുകയെന്ന ഇതുവരെ ഒരു രാജ്യത്തിനും ബഹിരാകാശ ഏജന്‍സികള്‍ക്കും സാധിക്കാത്ത ചരിത്രനേട്ടം സ്വന്തമാക്കിതന്ന ഐ.എസ്.ആര്‍.ഒയുടെ തലച്ചോറായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പരിചയപ്പെടാം.
1. കെ. രാധാകൃഷ്ണന്‍

ഐ.എസ്.ആര്‍.ഒ ചെയര്‍മാനായ രാധാകൃഷ്ണനാണ് ചൊവ്വാ ദൗത്യത്തിന്റെ പ്രധാന ചുമതല.

2. എം. അണ്ണാദുരൈ

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ പ്രോഗ്രാം ഡയറക്ടറാണ് അണ്ണാദുരൈ. 1982ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന അദ്ദേഹം ഐ.എസ്.ആര്‍.ഒയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയായി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണപദ്ധതികളായ ചന്ദ്രയാന്‍ 1, ചന്ദ്രയാന്‍ 2 ദൗത്യങ്ങളുടെയും പ്രൊജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം.

3. എസ്. രാമകൃഷ്ണന്‍

വിക്രംസാരാഭായ് സ്‌പേസ് സെന്ററര്‍ ഡയറക്ടറാണ് എസ്. രാമകൃഷ്ണന്‍. 1972 ഓഗസ്തിലാണ് അദ്ദേഹം ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. പി.എസ്.എല്‍.വി റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

4. എസ്.കെ ശിവകുമാര്‍

ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍. 1976ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന ശിവകുമാര്‍ ഇന്ത്യയുടെ നിരവധി കൃത്രിമോപഗ്രഹ ദൗത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. മംഗള്‍യാന് ആവശ്യമായ സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ നിര്‍മ്മാണമാണ് ശിവകുമാറിന്റെ പ്രധാന ഉത്തരവാദിത്വം.

5. പി. കുഞ്ഞികൃഷ്ണന്‍

പി.എസ്.എല്‍.വി പ്രൊജക്ട് ഡയറക്ടറായ കുഞ്ഞികൃഷ്ണന്‍ ഇത് ഒമ്പതാം തവണയാണ് ഐ.എസ്.ആര്‍.ഒയുടെ മിഷന്‍ ഡയറക്ടറായി നിയമിക്കപ്പെടുന്നത്. 1986ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന കുഞ്ഞികൃഷ്ണന് പി.എസ്.എല്‍.വിയുടെ എട്ട് വിജയിച്ച ദൗത്യങ്ങളില്‍ മിഷന്‍ ഡയറക്ടറായ അനുഭവമുണ്ട്.

6. ചന്ദ്രാനന്ദന്‍

ലിക്വഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ ഡയറക്ടറായ ചന്ദ്രാനന്ദന്‍ 1972ലാണ് ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. എസ്.എല്‍.വി 3 ദൗത്യത്തിന്റെ രൂപകല്‍പ്പനയിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

7. എ.എസ് കിരണ്‍ കുമാര്‍

1975ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന കിരണ്‍കുമാര്‍ സാറ്റലൈറ്റ് അപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടറാണ്. എയര്‍ബോണിന്റെ ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇമാജിംഗ് സെന്‍സറുകളുടെ വികസിപ്പിച്ചെടുത്തതില്‍ കിരണ്‍കുമാറിന് നിര്‍ണ്ണായക പങ്കുണ്ട്.

8. എം.വൈ.എസ് പ്രസാദ്

സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടറും ലോഞ്ച് ഓഥറൈസേഷന്‍ ബോര്‍ഡ് ചെയര്‍മാനും. 1975 മുതല്‍ 1994 വരെ ലോഞ്ച് വെഹിക്കിള്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രസാദിന്റെ പ്രവര്‍ത്തനം. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച എസ്.എല്‍.വി 3 യുടെ ഭാഗമായിരുന്നു.

9. എസ്.അരുണന്‍

മോമിന്റെ പ്രൊജക്ട് ഡയറക്ടറായ അരുണനാണ് മംഗള്‍യാന്‍ ബഹിരാകാശ പേടകം നിര്‍മ്മിക്കുന്നത്. മൂന്നൂറ് ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന മംഗള്‍യാന്‍ ദൗത്യത്തില്‍ ആശയവിനിമയം തടസപ്പെടാതെ സൂക്ഷിക്കുകയെന്നതായിരുന്നു അരുണന്റെ പ്രധാന ചുമതല.

10 ബി ജയകുമാര്‍

പി.എസ്.എല്‍.വിയുടെ അസോസിയേറ്റ് പ്രൊജക്ട് ഡറക്ടറായിരുന്നു. റോക്കറ്റ് ഭൂമിയില്‍ നിന്നും പുറപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ഘട്ടം വരെയുള്ള ഉത്തരാവാദിത്വം ജയകുമാറിനും സംഘത്തിനുമാണ്. മംഗള്‍യാന്റെ റോക്കറ്റിന്റെ അവസാന ഘട്ടത്തിലെ പരിശോധനയും ഇവരാണ് നടത്തിയത്.

11 എം.എസ് പനീര്‍ശെല്‍വം

ഓരോ ഘട്ടവും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് പനീര്‍ശെല്‍വത്തിന്റെ ചുമതല. ശ്രീഹരിക്കോട്ടയിലെ റേഞ്ച് ഓപ്പറേഷന്‍ ചീഫ് ജനറല്‍ മാനേജരാണ് എം.എസ് പനീര്‍ശെല്‍വം.

12. വി. കേശവ രാജു

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ മിഷന്‍ ഡയറക്ടര്‍

13. വി കോടേശ്വര റാവു

ഐ.എസ്.ആര്‍.ഒ സയന്റിഫിക് സെക്രട്ടറി