ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോയ്ക്ക് 20, ടാക്‌സി 150 ആയി മിനിമം ചാര്‍ജ്ജ് ഉയര്‍ത്തി

single-img
24 September 2014

Autoസംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം നിരക്ക് 20 രൂപയും ടാക്‌സി മിനിമം നിരക്ക് 150 രൂപയുമായി വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഓട്ടോ റിക്ഷയ്ക്ക് ഒന്നര കിലോമീറ്ററും ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്ററുമായിരിക്കും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരപരിധി.