സർക്കാർ ഹോസ്റ്റലിലെ ദളിത് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് 5 പേർ അറസ്റ്റിൽ

single-img
24 September 2014

253086-rape3സർക്കാർ ഹോസ്റ്റലിലെ ദളിത് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് 5 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരിൽ ഒരാൾ സ്ത്രീയാണ്. കുറ്റാരോപിതർക്കെതിരെ പോസ്കോ(പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് ഫ്രം സെക്ഷ്വൽ ഒഫെൻസ്) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ല കളക്ടർക്ക് ലഭിച്ച ഊമക്കത്തിലൂടെയാണ് സംഭവം പുറത്ത് വന്നത്.

തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം എസ്.പി യുടെ നേതൃത്വത്തിൽ ഹോസ്റ്റലിൽ നടത്തിയ റെയ്ഡിലാണ്  ഹോസ്റ്റലിലെ പാചകക്കാരിയായ ഷംനയെയും മറ്റു നാല് പുരുഷന്മാരേയും പിടികൂടിയത്. പെൺകുട്ടികൾ എല്ലാപേരും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്. പോലീസ് പെൺകുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.