പുകവലിക്കാര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എക്‌സൈസുകാര്‍ക്കും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും ഇനി പിടികൂടാം

single-img
23 September 2014

Smokeഇനിമുതല്‍ പൊതുസ്ഥലത്ത് പുകവലിച്ചാല്‍ പോലീസിന്റെ മാത്രമല്ല ഇനി എക്‌സൈസ് വകുപ്പിന്റേയും പിടിവീഴും. എക്‌സൈസ് വകുപ്പിനും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും പുകയില നിയന്ത്രണ നിയമം നടപ്പാക്കാനുള്ള അധികാരം നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം നേരത്തെ ഏതു ഗസറ്റഡ് സര്‍ക്കാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനും പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ അധികാരം ഉണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം പോലീസുകാര്‍ക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ എക്‌സൈസ്‌കാര്‍ക്കും പുകവലിക്കാരെ പിടികൂടാനും കേസ് രജിസ്റ്റര്‍ ചെയ്യാനുമുള്ള അധികാരം ഉണ്ടാകും.