കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയ്ക്കെതിരെ പരാമർശം: ബി.ജെ.പി എം.പിയുടെ വീടിനു നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു

single-img
23 September 2014

1411406553charanകേന്ദ്ര മന്ത്രി മേനകാ ഗാന്ധിയ്ക്കെതിരെ പരാമർശം നടത്തിയ ബി.ജെ.പി എം.പി ശ്യാമാ ചരൺ ഗുപ്തയുടെ വീടിനു നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു. മേനകാ ഗന്ധിയുടെ മകൻ വരുൺ ഗാന്ധിയുടെ അനുയായികളാണ് കല്ലേറ് നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ വരുണിനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന മേനകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ചരൺ ഗുപ്ത രംഗത്തുവന്നത്.

 

വരുൺ ഗാന്ധിയെ ഉയർത്തിക്കൊണ്ടു വരാൻ മേനക ശ്രമിച്ചാൽ മറ്റു നേതാക്കളും അവരുടെ മക്കൾളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നായിരുന്നു ചരൺ ഗുപ്തയുടെ വിമർശനം.
ഗുപ്ത മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് വരുണിന്റെ അനുയായികൾ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. ഗുപ്തയുടെ കോലം കത്തിച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലെറിയുകയായിരുന്നു.