പോലീസിന്റെ പ്രവര്‍ത്തനം ഏകപക്ഷീയമെന്ന് കോടിയേരി

single-img
23 September 2014

KODIYERI_BALAKRISHNANസംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനം ഏകപക്ഷീയമാണന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മനോജ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. മാര്‍ക്‌സിസ്റ്റ് വേട്ടയാണ് പോലീസിന്റെ ലക്ഷ്യം. ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന പോലീസ് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.